ആഷിഖ് ഉസ്മാൻ പ്രോഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമിച്ച് അൽത്താഫ് സലിം രചനയും, സംവിധാനവും നിർവഹിക്കുന്ന ചിത്രം ഓടും കുതിര ചാടും കുതിര എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സുഹൈൽ കോയ എഴുതിയ വരികൾക്ക് ജസ്റ്റിൻ വർഗീസ് സംഗീതം പകർന്ന് സഞ്ജിത് ഹെഡ്ഗെ, അനില രാജീവ് എന്നിവർ ആലപിച്ച ദുപ്പട്ട വാലിയെന്ന റൊമാന്റിക് ഗാനമാണ് റിലീസായത്.